ലേഖനം
-
രാത്രിയിലാണോ കൊറോണ ഇരപിടിക്കുന്നത്? രാത്രികാല കര്‍ഫ്യൂ പ്രഹസനമാണോ?
രാത്രികാല നിയന്ത്രണമല്ല, പകല്‍ നിയന്ത്രണങ്ങള്‍ തന്നെയാണ് കോവിഡ് പ്രതിരോധത്തിനു വേണ്ടത്. സാനിറ്റൈസര്‍, മാസ്ക്, സോഷ്യൽ ഡിസ്റ്റന്‍സിംഗ് (SMS) ഇവയാണ് ഇപ്പോഴും പ്രധാനം. പകല്‍ ലോക്ഡൗണാണ് നിയന്ത്രണങ്ങളില്‍ ഏറെ ഫലപ്രദം. എന്നിട്ടും രാത്രി കാല നിയന്ത്രണം എന്തുകൊണ്ട്? Continue reading
-
വാക്സിനെടുത്തവർക്കും കോവിഡ് വരുമെങ്കിൽ വാക്സിനെടുക്കുന്നതെന്തിന്?
വാക്സിനെടുക്കുന്ന 100 പേരില്‍ 30 പേർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്. അപ്പോൾ വാക്സിന് എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? Continue reading
-
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കൗണ്ടർ കണ്ടീഷനിംഗ്, അഥവാ നാളെമുതല്‍ സ്ത്രീകൾ സിലിണ്ടർ ചുമക്കുമോ?
ഫെരാൽ കുട്ടികളെ പറ്റി പഠിച്ചതിൽ നിന്നും മനസ്സിലാകുന്നത് മനുഷ്യക്കുട്ടികൾ നാം കരുതുന്നതുപോലെ മനുഷ്യഗുണങ്ങളുമായി ജനിക്കുന്നവരല്ല, മറിച്ച് മനുഷ്യസഹവാസവും മനുഷ്യ പരിശീലനവുമാണ് അവരെ നമ്മളെ പോലെ പെരുമാറുന്നവരാക്കി മാറ്റുന്നത്. അല്ലാത്തപക്ഷം അവര്‍ സാധാരണ മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ല. അതായത് മനുഷ്യന്റെ എല്ലാ പെരുമാറ്റങ്ങളും അവൻ പഠിച്ചെടുക്കുന്നവയാണ്. പെൺകുട്ടികളോട് നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കാണിക്കുന്ന അവഗണകളും വേര്‍തിരിവുകളുമാണ് അവരുടെ കഴിവുകളെ കെടുത്തിക്കളയുന്നത്. മരത്തിൽ കയറുമ്പോഴും മൈതാനത്ത് കളിക്കുമ്പോഴും ഒച്ചവയ്ക്കുമ്പോഴും ചിരിക്കുമ്പോഴും പെൺകുട്ടികൾക്കു മാത്രമായി നിങ്ങൾ നൽകുന്ന വിലക്കുകൾ, ഫെരാൽ… Continue reading
-
ഒരേസമയം മുന്നു ഗ്രഹങ്ങളെ കാണാം
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ 5 അഞ്ചു ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കും. അപൂര്‍വ്വം അവസരങ്ങളിൽ മാത്രമേ ഈ അഞ്ചുഗ്രഹങ്ങളെയും ആകാശത്ത് ഒരേ സമയം കാണാൻ സാധിക്കൂ. ഇവയിൽ മൂന്നു ഗ്രഹങ്ങളെ ഒരേസമയം കാണാനാകുന്ന ഒരു നല്ല അവസരമാണ് ഇപ്പോൾ. ഇനിയുള്ള കുറച്ച് ആഴ്ചകളിൽ സന്ധ്യാകാശത്ത് ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളെകാണാൻ സാധിക്കും. Continue reading
-
വാൽനക്ഷത്രങ്ങൾ
സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിനിടയിൽ നീണ്ടവാലും അന്തരീക്ഷവും രൂപപ്പെടുന്ന സൗരയൂഥ വസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ. സാധാരണ നിലയിൽ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കുന്ന ഇവ സൂര്യനോട് അടുക്കുമ്പോൾ ബാഷ്പീകരിക്കപ്പെട്ടാണ് നീണ്ട വാലും അന്തരീക്ഷവും രൂപപ്പെടുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് ഇവ നമുക്കു ദൃശ്യമാകുന്നത്. ധൂമകേതു എന്ന പേരും ഇതിനുണ്ട്. Continue reading
-
മാസവും പക്കങ്ങളും തിഥിയും
പൗരാണിക കാലത്ത് ഇന്ത്യയിലടക്കമുള്ള ജനവിഭാഗങ്ങള്‍ മാസത്തിലെ ദിവസങ്ങളെ വാവിനു ശേഷമുള്ള ഒന്നാം ദിവസം, രണ്ടാം ദിവസം എന്നിങ്ങനെ വിളിച്ചിരുന്നു. ഇവയാണ് തിഥികൾ. Continue reading
-
ലൈഫ് മിഷൻ – 2 ലക്ഷം വീടുകള്‍: വാസ്തവം എന്ത്?
ലൈഫ് മിഷനെസംബന്ധിച്ചും പൂര്‍ത്തിയായ വീടുകളെ സംബന്ധിച്ചും നടക്കുന്ന വിവാദങ്ങൾക്കിടയിൽ ഒരു വ്യക്തത വരാനായി ഇതുകൂടി വായിക്കുക. Continue reading
-
അധിവർഷം എങ്ങനെയുണ്ടായി?
സാധാരണ ഫെബ്രുവരി മാസത്തിൽ 28 ദിവസങ്ങളാണ് ഉള്ളതെങ്കിലും അധിവര്‍ഷങ്ങളിൽ അത് 29 ആയിരിക്കും. ഇങ്ങനെ അധികമായി ഒരു ദിവസം ഫെബ്രുവരിയോടു കൂടി ചേര്‍ക്കുന്നത് നാലു വര്‍ഷം കൂടുമ്പോഴാണ്. എന്താണ് അധിവർഷം, എന്തിനാണ് ഇങ്ങനെ ഒരു ദിവസം കൂട്ടിച്ചേര്‍ക്കുന്നത്? Continue reading
-
അയനം, വിഷു പിന്നെ നേരത്തേ പൂക്കുന്ന കണിക്കൊന്ന
വിഷു എത്തുന്നതിനും മുമ്പേ പൂക്കുന്ന കണിക്കൊന്നകളെ ശ്രദ്ധിച്ചിട്ടില്ലേ, വിഷുക്കണി ഒരുക്കാറാകുമ്പോഴേക്കും മിക്കവാറും മരങ്ങളിൽ പൂക്കളെല്ലാം തീര്‍ന്നിട്ടുണ്ടാകും. മുമ്പൊക്കെ കൃത്യമായും വിഷുക്കാലത്തുതന്നെ കണിക്കൊന്നകൾ പൂത്തിരിക്കണം, പിന്നെ ഇപ്പോഴെന്തേ? Continue reading
-
ഹിമാലയത്തിലെ ചെട്ടിപ്പൂവ്
ശരിക്കും ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്. ഇംഗ്ലീഷിൽ Marsh Marigold എന്നാണ് വിളിക്കുന്നത്. വേണമെങ്കിൽ നമുക്ക് കുളച്ചെട്ടി എന്നോ മറ്റോ വിളിക്കാം. ഇത് പലനിറത്തിൽ കാണാറുണ്ട്. മഞ്ഞനിറത്തിലുള്ളവയാണ് കൂടുതലും. 2000 മുതൽ 3500 വരെ മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മലനിരകളിലും മാത്രം കാണപ്പെടുന്നവയാണ് ഈ വെള്ള പൂക്കളോടുകൂടി ചെടികൾ. Continue reading
-
ജീവൻ ശരീരത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
ഒരു ജീവിയുടെ ശരീരത്തിൽ ആകമാനം അതിന്റെ ജീവൻ നിറഞ്ഞിരിക്കുന്നു. ഓരോ കോശത്തിനും ജീവനുണ്ട്. (ജീവനില്ലാത്ത കോശങ്ങളും ശരീരത്തിലുണ്ട്.) കോശത്തിനുള്ളിൽ തന്നെ ധാരാളം ചെറിയ അവയവങ്ങളുണ്ട് (കോശാംഗങ്ങൾ). അവയ്ക്കുും ജീവനുണ്ട്. അതിനപ്പുറം പ്രാണൻ എന്നൊരു വസ്തുവില്ല. Continue reading
Recent Posts
- അനുഭവം
- ഇഷ്ടഗാനങ്ങൾ
- കഥ
- കവിത
- കാശ്മീർ
- കേരളയാത്രകൾ
- ഗണിതം
- ഗ്രാഫിക്
- ചാനൽ വീഡിയോ
- ജ്യോതിശാസ്ത്രം
- ഡിജിറ്റൽ
- ഡിസൈൻ
- ധനുഷ്കോടി യാത്ര
- നേപ്പാൾ യാത്ര
- പലവക
- ഫോട്ടോ
- യാത്ര
- ലേഖനം
- വിദ്യാഭ്യാസം
- വീഡിയോ
- ശാസ്ത്രം
- സാമൂഹ്യം
- സാഹിത്യം
- സിനിമാ നിരൂപണം
- സൃഷ്ടികൾ
- ഹിമാചൽ യാത്രകൾ
About Me

I am a writer, traveler, social worker, and psychologist. Interested in amateur photography, amateur astronomy, scientific temper etc. Actively participating in Wikipedia editing. I am a Government Employee by Profession. I am from Kollam District of Kerala, now residing at Thiruvananthapuram, working at Harbour Engineering Department, Kerala. Member of Kerala Sastra sahithya Parishad, Free Software Movement of India, DAKF, editorial board member of LUCA Science Portal.