
എൻ. സാനു
ഒരു എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്.
നിലവിൽ തിരുവനന്തപുരത്ത് താമസം. കൊല്ലം ജിലിലയിലെ മണ്ട്രോത്തുരുത്തിൽ 1974 ജൂലൈ 28ന് ജനനം. മൺറോതുരുത്തും ആലപ്പുഴ ജില്ലയിലെ നൂറനാട്ടുമായി സ്കൂള്‍ വിദ്യാഭ്യാസം. കൊല്ലം എസ്.എൻ കോളേജിൽ ബിരുധ പഠനം. ഇന്ദിരാ ഗാന്ധി ഓപ്പൺ സര്‍വ്വകലാശാലയിൽ നിന്നും മനഃശാസ്ത്ര ബിരുധം.
കേരളസര്‍ക്കാരിന്റെ ഹാര്‍ബർ എഞ്ചിനീയറിംഗ് വകുപ്പിൽ ഹെഡ് ക്ലര്‍ക്കായി തിരുവനന്തപുരം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ജോലി ചെയ്യുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, DAKF, വിക്കിപീഡിയ, സ്വതന്ത്ര സോഫ്റ്റുവെയർ എന്നിവയിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ ലൂക്ക സയൻസ് പോർട്ടലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.
യാത്ര, ഫോട്ടോഗ്രാഫി. ചിത്രരചന, ഗ്രാഫിക് ഡിസൈനിംഗ്, എഴുത്ത്, അദ്ധ്യാപനം, ജ്യോതിശാസ്ത്രം എന്നിവയിൽ കമ്പമുണ്ട്.
ഭാര്യ – വിദ്യ എസ് യേരള യൂണിവേഴ്സിറ്റി ജീവനക്കാരിയാണ്. മക്കൾ കാളിന്ദി, കാവേരി – സ്കൂൾ വിദ്യാര്‍ത്ഥിനികള്‍.


