എന്താണ് ലൈഫ് മിഷൻ
കേരള സർക്കാരിന്റെ നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി 2016 ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.

എന്താണ് ലക്ഷ്യം
കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് സമയബന്ധിതമായി (3 – 4 വർഷം കൊണ്ട്) ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു നൽകുക.
എന്തായിരുന്നു നിലവിലുണ്ടായിരുന്ന അവസ്ഥ:
കേന്ദ്ര-സംസ്ഥാന പദ്ധതികൾ വഴി പ്രതിവർഷം പരമാവധി 20000 വീടുകളാണു നൽകിവന്നത്. അവയിൽ പലതും പൂര്‍ത്തിയാകാതെ പാതിവഴിയിൽ നിന്നുപോയി. എല്ലാ വീടുകളും പൂര്‍ത്തിയാക്കാനായാൽ തന്നെ 5 ലക്ഷം പേർക്ക് വീടു ലഭിക്കാൻ നിലവിലെ അവസ്ഥയിൽ 25 വർഷം വേണ്ടിവരുമായിരുന്നു.
എങ്ങനെ ലക്ഷ്യം നേടും
5 ലക്ഷം ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനാണ് മിഷൻ പ്രഖ്യാപിച്ചത്. ഇതിനായി-
- നിലവിൽ നടന്നുകൊണ്ടിരുന്ന പദ്ധതികളെ ഒരുമിപ്പിച്ചു.
- പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.
- സര്‍ക്കാര്‍ നൽകിക്കൊണ്ടിരുന്ന തുകയ്ക്ക് വാസയോഗ്യമായ ഭവനങ്ങൾ പണിയാൻ കഴിയാതിരുന്നതിനാലാണ് നിര്‍ദ്ധനരായ ആളുകള്‍ക്ക് ഭവനങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിയാത്തത്, അതിനാൽ തുക 4 ലക്ഷമായി ഉയര്‍ത്തി.
- അധികമായി കണ്ടെത്തേണ്ട തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാര്‍ വായ്പയെടുത്തും നൽകുന്നതിനു തീരുമാനിച്ചു.
- കേന്ദ്രസര്‍ക്കാര്‍ സഹായത്താൽ നടപ്പാക്കുന്ന പദ്ധതികള്‍ക്കും അധിക തുക ലഭ്യമാക്കാൻ തീരുമാനിച്ചു.
പൂര്‍ത്തിയാക്കിയ വീടുകളുടെ വിശദാംശങ്ങള്‍ എന്താണ്
മിഷന്റെ ആദ്യഘട്ടമാണ് നിലവിൽ പൂര്‍ത്തിയായത്. ഇതിൽ 2,14,144 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് രീതിയിലാണ് ഇവ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
1) മുടങ്ങിക്കിടന്ന 52050 എണ്ണം പൂർത്തീകരിച്ചു. ചെലവ് 850 കോടി. പൂര്‍ണ്ണാമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.
2) Sc/ST /Fisheries വകുപ്പുകളിലൂടെ പൂർണ്ണമായും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് 23274 വീടുകൾ നിർമ്മിച്ചു. (ST വിഭാഗത്തിന് 6 ലക്ഷം രൂപയാണ് നൽകുന്നത്.)
3) ലൈഫ് പദ്ധതികള്‍ വഴി. മൂന്നുതരം ലൈഫ് പദ്ധതികളാണ് ഉള്ളത്.
(a) പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച്, ഗ്രാമ പഞ്ചായത്തുകളിൽ ലൈഫ് സർവ്വേയിലൂടെ കണ്ടെത്തിയ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമ്മാണം. 75036 വീട് പൂർത്തീകരിച്ചു. ത്രിതല പഞ്ചായത്തുകളുടെ വിഹിതം, സംസ്ഥാന ബജറ്റിൽ നിന്നുള്ള ഗ്രാന്റ്, സര്‍ക്കാർ വായ്പയായി എടുത്ത തുക എന്നിവയിലൂടെയാണ് പണം കണ്ടെത്തി. 3000 കോടി രൂപയാണ് കേരള സർക്കാർ വായ്പയെടുത്തത്. 25 വർഷം കൊണ്ട് ചെയ്യുന്ന പണി ഒന്നിച്ചു ചെയ്യുന്നതിനാൽ, തുടര്‍ന്നു വരുന്ന വര്‍ഷങ്ങളിൽ ഭവനനിര്‍മ്മാണത്തിനു മുടക്കേണ്ട പണം വായ്പതിരിച്ചടയ്ക്കാൻ ഉപയോഗിക്കാം. ഇത് 15 വർഷം കൊണ്ട് സർക്കാർ തിരിച്ചടയ്ക്കും. 20% ആണ് പഞ്ചായത്തുകളുടെ വിഹിതം. ഈ പണം കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾക്ക് നല്കുന്ന പണമാണ്. അതായത് ഈ പദ്ധതിയും പൂർണ്ണമായും സംസ്ഥാനത്തിന്റെ പണം ഉപയാേഗിച്ചുള്ളതാണ്.
(b) PMAY(ഗ്രാമം) – ഈ പദ്ധതിക്ക് കേന്ദ്ര സഹായം ഉണ്ട്. ഒരു വീടിന് 72000 രൂപ. കഴിഞ്ഞ 2 വർത്തിനിടയ്ക്ക് 16640 വീടുകൾ പൂർത്തിയാക്കി. 72000 രൂപ കഴിച്ചുള്ള 3,28000 രൂപയും സംസ്ഥാനത്തിന്റേതാണ്. 82% തുക സംസ്ഥാനം മുടക്കുന്നു.
(c) PMAY(നഗരം) – ഈ പദ്ധതി നഗരങ്ങളിൽ മാത്രമാണുള്ളത്. 47144 വീടുകൾ പൂര്‍ത്തിയാക്കി. കേന്ദ്ര സഹായം ഒരു വീടിന് 1.5 ലക്ഷം. ബാക്കി 2.5 ലക്ഷം സംസ്ഥാനത്തിന്റേത്. നഗരസഭയ്ക്ക് കേരള സർക്കാർ നല്കിയ പ്ലാൻ ഫണ്ടും കേരള സർക്കാർ നല്കുന്ന ഗ്രാന്റും ഉപയോഗിച്ച് ഈ തുക കണ്ടെത്തുന്നു. ഇതിനായും 1000 കോടി രൂപ സർക്കാർ ഹഡ്കോയിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. ഈ പദ്ധതിയിൽ 62.5% തുക സംസ്ഥാനത്തിന്റേതാണ്.
PMAY പദ്ധതികളിൽ പണത്തിന്റെ സിംഹഭാഗവും സംസ്ഥാനം മുടക്കിയിട്ടും ഈ പദ്ധതികളുടെ പേര് PMAY Life Mission എന്നുതന്നെയാണ്. പേരുമാറ്റി മാജിക് നടത്തിയിട്ടില്ല.
ഇതിനൊക്കെ വല്ല കണക്കും ഉണ്ടോ?
214144 പേരുടെയും പേരും ,വിലാസവും ,തദ്ദേശസ്ഥാപനവും ,ഫോൺ നമ്പരും ലൈഫ്മിഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർക്കും പരിശോധിക്കാം.
ചുരുക്കി പറയാമോ
ആകെ പൂര്‍ത്തിയാക്കിയ വീടുകൾ – 2,14,144
സംസ്ഥാന വിഹിതം – 90.35% (₹7738.792 കോടി)
കേന്ദ്രവിഹിതം – 9.65% (₹82.70 കോടി)
പിൻകുറിപ്പ്
കേന്ദ്രവിഹിതം സംസ്ഥാാനത്തിന്റെ അവകാശമാണ്. അമ്പതുശതമാനം കേന്ദ്രവിഹിതമെങ്കിലും കിട്ടാൻ സംസ്ഥനത്തിന് അര്‍ഹതയില്ലേ? പോട്ടെ, PMAYയിൽ പൂര്‍ത്തിയാക്കിയ വീടുകളുടെ മുഴുവൻ തുകയും കേന്ദ്രം നൽകാൻ തയ്യാറാകേണ്ടതല്ലേ.
ഒരു മറുപടി കൊടുക്കുക