ശൂലംകുത്ത് എന്ന പ്രാകൃത ആചാരം

 

യുവാക്കളെയും കുട്ടികളെയും ഉന്മാദത്തിലാക്കി നടത്തുന്ന ശൂലംകുത്ത് പോലെയുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും ഇതിനോടകം തന്നെ വേണ്ടെന്നുവച്ച ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ഈ ദുരാചാരം ശക്തമായി തിരിച്ചുവരികയാണോ?

ശൂലംകുത്ത്
ശൂലംകുത്തെന്ന പ്രാകൃതാചാരം

ശൂലംകുത്ത് പോലെയുള്ള പ്രാകൃതവും മനുഷ്യവിരുദ്ധവുമായ ആചാരങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കുന്നതിന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ തിരുവനന്തപുരത്ത് പലയിടങ്ങളിലും മണിക്കൂറുകളോളമാണ് വാഹനങ്ങളെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ശൂലംകുത്ത് സംഘം റോഡുകള്‍ കയ്യേറിയത്.

വ്രതം എന്ന പേരില്‍ അല്പാല്പമായി ലഹരിയും ഉന്മാദവും കുത്തിനിറച്ചാണ് കുട്ടികളെയും ചെറുപ്പക്കാരെയും ഇതിനായി തയ്യാറെടുപ്പിക്കുന്നത്. ശൂലംകുത്തുന്നതിന് മുമ്പ് ഇതിന് കുട്ടികളടക്കമുള്ളവരുടെ ചെവിയില്‍ മിനുട്ടുകളോളം വലിയശബ്ദത്തില്‍ ഊതി കര്‍ണപടത്തിന്റെ പ്രവര്‍ത്തനത്തെയും ശരീരത്തിന്റെ സംതുലനത്തെയും വ്യതിയാനപ്പെടുത്തുന്നു. ഇങ്ങനെ ഉന്മാദത്തിലാകുന്നവരെ ബലമായി പിടിച്ച് ശൂലംതറയ്ക്കുകയാണ് ചെയ്യുക. ഭക്തിയുടെപേരില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഈ കുട്ടികള്‍ സ്ഥിരമായി മാനസിക നിലതെറ്റി ഹിസ്റ്റീരിക്കായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ ക്രൂരവിനോദം കണ്ട് പ്രസാദിക്കാനായി ഏത് ദൈവമാണാവോ കാത്തിരിക്കുന്നത്?

പല പ്രാകൃത ഗോത്രങ്ങളും പിന്തുടര്‍ന്നുവന്ന അപരിഷ്കൃതമായ ആഘോഷങ്ങളുടെ തുടര്‍ച്ചയും അനുകരണങ്ങളുമാണ് ശൂലം കുത്തും ഗരുഡന്‍ തൂക്കവും മറ്റും. ലോകത്തിന്റെ പലഭാഗത്തും ഭക്തിയുടെ ഭാഗല്ലാതെ തന്നെ ഇത്തരം വിനോദങ്ങള്‍ നടക്കുന്നുണ്ട്.

തായിലന്റില്‍ നടക്കുന്ന ശൂലംകുത്തിന് സമാനമായ കവിളില്‍ കുത്ത്

കേരളത്തിന്റെ സാംസ്കാരിക നേതൃത്വവും നിയമപാലകരും സിവില്‍ ഭരണകൂടവും മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

ഒരു അഭിപ്രായം ഇടൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.